---
title: "രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് ദാരുണാന്ത്യം"
english_title: "Two KSRTC buses and a tanker lorry collided; one person died tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338786/two-ksrtc-buses-and-a-tanker-lorry-collided-one-person-died-tragically"
published_at: "2026-01-28T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a1a4d91a2d_1000478633.png"
keywords: []
---

# രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം : ആയൂർ- കൊട്ടാരക്കര റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാങ്കർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ഡോൺ ബോസ്കോയാണ് മരിച്ചത്.

## Article Content

കൊല്ലം : ആയൂർ- കൊട്ടാരക്കര റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാങ്കർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ഡോൺ ബോസ്കോയാണ് മരിച്ചത്.

ഡോൺബോസ്കോയുടെ മൃതദേഹം നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്.

ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ആയൂർ- കൊട്ടാരക്കര റോഡിലെ വയയ്ക്കൽ ജംഗ്ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ഒരു ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു. അതിന് പിന്നാലെ വന്ന കെഎസ്ആർടിസി ഓർഡിനറി ബസ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338786/two-ksrtc-buses-and-a-tanker-lorry-collided-one-person-died-tragically)