---
title: "ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Lorry and auto collide in accident; auto driver dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338506/lorry-and-auto-collide-in-accident-auto-driver-dies"
published_at: "2026-01-27T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697867a65095f_sdf.jpg"
keywords: []
---

# ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** വടക്കഞ്ചേരി : ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം.

## Article Content

വടക്കഞ്ചേരി : ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം.

ഓട്ടോ ഡ്രൈവർ ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപമാണ് അപകടം നടന്നത്. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രൻ ഇപ്പോൾ മുടപ്പല്ലൂർ പാക്കാട് ആണ് താമസം. ഭാര്യ: രാധ. മക്കൾ: സുജിത്, ശ്രീജിത്ത്, ശരണ്യ, ശരത്.......

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338506/lorry-and-auto-collide-in-accident-auto-driver-dies)