---
title: "മാരക രാസലഹരിക്കടത്ത് ; കൊച്ചിയിൽ ആഫ്രിക്കൻ വനിത പിടിയിൽ  "
english_title: "African woman arrested in Kochi for smuggling deadly chemicals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338475/african-woman-arrested-in-kochi-for-smuggling-deadly-chemicals"
published_at: "2026-01-27T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697854bd84d21_huiio.jpg"
keywords: []
---

# മാരക രാസലഹരിക്കടത്ത് ; കൊച്ചിയിൽ ആഫ്രിക്കൻ വനിത പിടിയിൽ  

> **Lead Summary:** കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശിനി ലറ്റീഫ് ഫറ്റാവോയാണ് പിടിയിലായത്.

## Article Content

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശിനി ലറ്റീഫ് ഫറ്റാവോയാണ് പിടിയിലായത്.

നാല് കിലോ മെത്താക്യുലോൺ ആണ് അധികൃതർ പിടികൂടിയത്. ദോഹയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോകാനായി ആഭ്യന്തര ടെർമിനലിൽ കാത്തിരിക്കുന്നതിനിടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വിപണിയിൽ രണ്ടുകോടിയിലേറെയാണ് മെത്താക്യുലോണിന് വിലയെന്ന് കസ്റ്റംസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338475/african-woman-arrested-in-kochi-for-smuggling-deadly-chemicals)