---
title: "ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; അടുക്കള പൂർണമായും കത്തി നശിച്ചു"
english_title: "Gas cylinder explosion in hotel; kitchen completely destroyed by fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338376/gas-cylinder-explosion-in-hotel-kitchen-completely-destroyed-by-fire"
published_at: "2026-01-26T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697750df5eccd_1000476106.png"
keywords: []
---

# ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; അടുക്കള പൂർണമായും കത്തി നശിച്ചു

> **Lead Summary:** കൊല്ലം : കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.

## Article Content

കൊല്ലം : കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.

കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

ഫയർഫോഴ്സ് എത്തി തീയണച്ചു. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്‌ജ്‌ ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338376/gas-cylinder-explosion-in-hotel-kitchen-completely-destroyed-by-fire)