---
title: "കാട്ടാനശല്യം ; പ്രദേശങ്ങൾ എംഎൽഎയും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു , അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കും"
english_title: "Wild elephant nuisance; MLA and forest department officials visited the areas, immediate compensation will be provided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338321/wild-elephant-nuisance-mla-and-forest-department-officials-visited-the-areas-immediate-compensation-will-be-provided"
published_at: "2026-01-26T13:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697721d8807fb_hnjk.jpg"
keywords: []
---

# കാട്ടാനശല്യം ; പ്രദേശങ്ങൾ എംഎൽഎയും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു , അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കും

> **Lead Summary:** കോതമംഗലം : മാലിപ്പാറയിൽ കാട്ടാനകൾ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

## Article Content

കോതമംഗലം : മാലിപ്പാറയിൽ കാട്ടാനകൾ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

ശനി പുലർച്ചെയാണ് മാലിപ്പാറ സിഎംസി കർമലീത്ത മഠത്തിന്റെ പറന്പിലും സമീപത്തുള്ള കൃഷിയിടങ്ങളിലും കാട്ടാനകൾ ഇറങ്ങിയത്. ഏത്തവാഴകൾ ഉൾപ്പെടെ നശിപ്പിച്ചു. മഠത്തിന്റെ പ്രധാന ഗേറ്റും തകർത്തു. അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ദ്രുതകർമസേനയുടെ പ്രത്യേകമായ നിരീക്ഷണം പ്രദേശത്ത് ഉണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.

പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ പി ജോർജ്, വാർഡ് അംഗങ്ങളായ പ്രിൻസ് ജോൺ, ഷൈനി ജിൻസ്, ഫാ. ജോസ് കൂനാനിക്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ആൻ മേരി, സിസ്റ്റർ മെറീന, ടി സി മാത്യു എന്നിവരും എംഎൽഎക്ക്‌ ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338321/wild-elephant-nuisance-mla-and-forest-department-officials-visited-the-areas-immediate-compensation-will-be-provided)