---
title: "ആലുവ ശിവരാത്രി ആഘോഷത്തിനും ഒരുമാസത്തെ വ്യാപാരമേളയ്ക്കും ഒരുക്കങ്ങൾ തുടങ്ങി"
english_title: "Preparations have begun for the Aluva Shivaratri celebration and month-long trade fair"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338316/preparations-have-begun-for-the-aluva-shivaratri-celebration-and-month-long-trade-fair"
published_at: "2026-01-26T13:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69771f0fb7b7a_jii.jpg"
keywords: []
---

# ആലുവ ശിവരാത്രി ആഘോഷത്തിനും ഒരുമാസത്തെ വ്യാപാരമേളയ്ക്കും ഒരുക്കങ്ങൾ തുടങ്ങി

> **Lead Summary:** ആലുവ : ആലുവ പെരിയാറിന് തീരത്തെ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി ആഘോഷത്തിനും ഒരുമാസത്തെ വ്യാപാരമേളയ്ക്കും ഒരുക്കങ്ങൾ തുടങ്ങി.

## Article Content

ആലുവ : ആലുവ പെരിയാറിന് തീരത്തെ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി ആഘോഷത്തിനും ഒരുമാസത്തെ വ്യാപാരമേളയ്ക്കും ഒരുക്കങ്ങൾ തുടങ്ങി.

ജെസിബി ഉപയോഗിച്ച് കുറ്റിക്കാടുകളും മറ്റും നീക്കി മണപ്പുറം ശുചീകരിക്കുന്നജോലികളാണ് തുടങ്ങിയത്‌. ദേവസ്വം ബോർഡിന്റെ ബലിത്തറകളുടെയും സ്റ്റാളുകളുടെയും ലേലം 27ന് നടക്കും. 116 ബലിത്തറകളാണ് ലേലം ചെയ്യുക. ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് 100 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഒരുമാസത്തെ വ്യാപാരമേളയും അമ്യൂസ്മെന്റ്‌ പാർക്കും നഗരസഭയാണ് നടത്തുക. പത്തനാപുരം അഗ്രിടെക് ഗ്രീൻ ടെക് ഗ്രീൻ ടെക്നോളജീസ് ആൻഡ് കൺസൾറ്റൻസി സർവീസസ് ആണ് വ്യാപാരമേള ഇത്തവണ കരാർ എടുത്തത്. ശിവരാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാറിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നിരുന്നു.യോഗതീരുമാനപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 15നാണ് ശിവരാത്രി. ​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338316/preparations-have-begun-for-the-aluva-shivaratri-celebration-and-month-long-trade-fair)