---
title: "കെഎസ്ആർടിസി ബസുകൾ കൂട്ടിയിടി  അപകടം ; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക് "
english_title: "KSRTC buses collide; driver and passengers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338281/ksrtc-buses-collide-driver-and-passengers-injured"
published_at: "2026-01-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976fefdeba69_accidnet.jpg"
keywords: []
---

# കെഎസ്ആർടിസി ബസുകൾ കൂട്ടിയിടി  അപകടം ; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക് 

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു.

രാവിലെ 5.45ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെത്തിച്ചത്. ഇരുവരെയും സമീപത്തുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338281/ksrtc-buses-collide-driver-and-passengers-injured)