---
title: "ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "BSNL employee found hanging in private building."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338220/bsnl-employee-found-hanging-in-private-building"
published_at: "2026-01-25T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976212f20287_1000474514.png"
keywords: []
---

# ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മലപ്പുറം : മലപ്പുറം ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നിൽ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

മലപ്പുറം : മലപ്പുറം ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നിൽ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേൽ വീട്ടിൽ ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു.

കോട്ടക്കുന്ന് റിങ് റോഡിൽ ഇ ദ്ദേഹത്തിന്റെ സ്‌കൂട്ടർ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.ഭാര്യ: സജിത.മകൾ: ദേവനന്ദ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338220/bsnl-employee-found-hanging-in-private-building)