---
title: "കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Former hospital employee arrested for molesting nun."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338144/former-hospital-employee-arrested-for-molesting-nun"
published_at: "2026-01-25T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69758313d8f3c_1000415322.png"
keywords: []
---

# കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** കോട്ടയം : ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.

## Article Content

കോട്ടയം : ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്.

ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338144/former-hospital-employee-arrested-for-molesting-nun)