---
title: "കൂത്താട്ടുകുളത്ത് ബസ്സിനടിയിൽപ്പെട്ട് കാൽനട യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Pedestrian dies after being run over by bus in Koothattukulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337947/pedestrian-dies-after-being-run-over-by-bus-in-koothattukulam"
published_at: "2026-01-23T21:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697395491baef_1000405407.png"
keywords: []
---

# കൂത്താട്ടുകുളത്ത് ബസ്സിനടിയിൽപ്പെട്ട് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** കൂത്താട്ടുകുളം : കെഎസ്ആർടിസി ബസ്റ്റാൻഡിൽ കാൽനട യാത്രക്കാരൻ ബസ്സിനടിയിൽപ്പെട്ട് അപകടം.

## Article Content

കൂത്താട്ടുകുളം : കെഎസ്ആർടിസി ബസ്റ്റാൻഡിൽ കാൽനട യാത്രക്കാരൻ ബസ്സിനടിയിൽപ്പെട്ട് അപകടം.

കൂത്താട്ടുകുളം അർജുനൻമല സ്വദേശി വേട്ടാംകുന്നേൽ സലി (62) യാണ് മരിച്ചത്. കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

കെഎസ്ആർടിസി ബസ്സുകൾ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.

റോഡിന് സൈഡിൽ കൂടി നടന്നു പോകുകയായിരുന്ന സലി അബദ്ധത്തിൽ കോയമ്പത്തൂരിലേക്ക്പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്ബസിന്റെ അടിയിലേക്ക്വീ ഴുകയായിരുന്നു

ബസ്സിന്റെ പിൻടയറുകളാണ് സലിയുടെ കാലിലൂടെ കയറി ഇറങ്ങിയത്.

കാലിനു ഗുരുതരമായി പരിക്കേറ്റ സലിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337947/pedestrian-dies-after-being-run-over-by-bus-in-koothattukulam)