---
title: "ബിരിയാണിയിൽ ഇരുപതോളം ഉറക്കഗുളികൾ ചേർത്ത് നൽകി ; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി"
english_title: "Wife and lover kill husband by adding 20 sleeping pills to biryani."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337892/wife-and-lover-kill-husband-by-adding-20-sleeping-pills-to-biryani"
published_at: "2026-01-23T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697345b5b3737_1000472501.jpg"
keywords: []
---

# ബിരിയാണിയിൽ ഇരുപതോളം ഉറക്കഗുളികൾ ചേർത്ത് നൽകി ; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

> **Lead Summary:** ആന്ധ്രാപ്രദേശിൽ മധ്യവയസ്‌കനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകൻ ഗോപിയും ചേർന്നാണ് കൊലപ്പെടുത്തിയത്.

## Article Content

ആന്ധ്രാപ്രദേശിൽ മധ്യവയസ്‌കനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകൻ ഗോപിയും ചേർന്നാണ് കൊലപ്പെടുത്തിയത്.

ബിരിയാണിയിൽ ഇരുപതോളം ഉറക്കഗുളികൾ ചേർത്ത് നൽകുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ മാധുരി ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുകയും ചെയ്തു‌.

വിജയവാഡയിലെ ഒരു തീയറ്ററിൽ ജോലി ചെയ്‌തുവരികയായിരുന്നു മാധുരി.ഇവിടെവെച്ചാണ് സട്ടനാപ്പള്ളി സ്വദേശിയായ ഗോപിയെ മാധുരി പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി.

തങ്ങളുടെ ബന്ധം തുടരാൻ ഭർത്താവ് തടസമാകുമെന്ന് കരുതിയ മാധുരി ശിവനാഗരാജുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. എങ്ങനെ കൊല നടത്താമെന്ന് ഗോപിയുമായി പ്ലാൻ ചെയ്‌തു. ഒടുവിൽ ജനുവരി പതിനെട്ടിന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നു.

സംഭവ ദിവസം രാത്രി വീട്ടിലെത്തിയ ശിവനാഗരാജുവിനായി മാധുരി ബിരിയാണി ഒരുക്കിയിരുന്നു. ഇതിൽ ഇരുപതോളം വരുന്ന ഉറക്കഗുളികകൾ ചേർത്തു. ബിരിയാണി കഴിച്ചതിന് പിന്നാലെ ശിവനാഗരാജു ബോധരഹിതനായി.

സംഭവ ദിവസം രാത്രി വീട്ടിലെത്തിയ ശിവനാഗരാജുവിനായി മാധുരി ബിരിയാണി ഒരുക്കിയിരുന്നു. ഇതിൽ ഇരുപതോളം വരുന്ന ഉറക്കഗുളികകൾ ചേർത്തു. ബിരിയാണി കഴിച്ചതിന് പിന്നാലെ ശിവനാഗരാജു ബോധരഹിതനായി.

തൊട്ടുപിന്നാലെ മാധുരി ഗോപിയെ ഫോണിൽ ബന്ധപ്പെട്ടു. രാത്രി 11.30 ഓടെ ഗോപി വീട്ടിലെത്തി. തുടർന്ന് ബോധരഹിതനായി കിടക്കുകയായിരുന്ന ശിവനാഗരാജുവിന്റെ നെഞ്ചിൽ ഗോപി കയറിയിരിക്കുകയും മാധുരി ഒരു തലയിണ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മുഖം അമർത്തുകയുമായിരുന്നു.

പിറ്റേദിവസം രാവിലെ, ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതായി മാധുരി അൽവാസികളെ അറിയിച്ചു. പിന്നാലെ ശിവനാഗരാജുവിന്റെ ബന്ധുക്കൾ വിവരം അറിയുകയും സ്ഥലത്തെത്തുകയും ചെയ്‌തു.ശിവനാഗരാജുവിൻ്റെ ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ശിവനാഗരാജുവിൻ്റെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പോസ്റ്റ്മോർട്ടത്തിൽ ശിവനാഗജുവിന്റെ നെഞ്ചിൽ പരിക്കുള്ളതായി കണ്ടെത്തി. ശ്വാസംമുട്ടിയാണ് ശിവനാഗരാജു മരിച്ചതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

തുടർന്ന് മാധുരിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയുമായിരുന്നു. മാധുരിയെയും ഗോപിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337892/wife-and-lover-kill-husband-by-adding-20-sleeping-pills-to-biryani)