---
title: "പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ചു ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ"
english_title: "Auto driver arrested for kidnapping, raping, and abandoning 11-year-old girl in forest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337880/auto-driver-arrested-for-kidnapping-raping-and-abandoning-11-year-old-girl-in-forest"
published_at: "2026-01-23T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69733f6fc77e3_arrest.jpg"
keywords: []
---

# പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ചു ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** ഡൽഹി: പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

## Article Content

ഡൽഹി: പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

40കാരനായ ദുർഗേഷാണ് പിടിയിലായത്. 300ഓളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.

സംഭവ ദിവസം പെൺകുട്ടി ഡൽഹിയിലെ ട്രാഫിക് സി ഗ്നലുകളിൽ റോസാപൂക്കൾ വിൽക്കുകയായിരുന്നു. ഇ റിക്ഷയിൽ എത്തിയ പ്രതി, പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയെ വാഹനത്തിൽ കയറ്റി. ശേഷം പ്രൊഫസർ രാം നാഥ് വിജ് മാർഗിന് സമീപമുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു‌. കുട്ടി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ ബോധം വന്ന പെൺകുട്ടി അതുവഴി പോയ ഒരാൾ വഴി കുടുംബത്തെ ബന്ധപ്പെട്ടു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു.

കുട്ടിയെ അവസാനമായി കണ്ട സ്ഥലത്തുനിന്നും വനത്തിലേക്കുള്ള വഴികളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഏകദേശം 15 റൂട്ടുകളിലായി സ്ഥാപിച്ചിട്ടുള്ള 300ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഒന്നിൽ പെൺകുട്ടി ഒരു ഇ റിക്ഷയിൽ കയറുന്നത് കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വഴി പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337880/auto-driver-arrested-for-kidnapping-raping-and-abandoning-11-year-old-girl-in-forest)