---
title: "സ്വകാര്യ സ്ഥാപനം ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവർത്തകർ"
english_title: "DYFI activists break the lock of a house confiscated by a private company and let the family inside."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337600/dyfi-activists-break-the-lock-of-a-house-confiscated-by-a-private-company-and-let-the-family-inside"
published_at: "2026-01-22T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971a2f365bbb_1000470107.png"
keywords: []
---

# സ്വകാര്യ സ്ഥാപനം ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവർത്തകർ

> **Lead Summary:** പാലക്കാട് : മുടപ്പല്ലൂരിൽ സ്വകാര്യ സ്ഥാപനം ജപ്‌തി ചെയ്‌ വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവർത്തകർ.

## Article Content

പാലക്കാട് : മുടപ്പല്ലൂരിൽ സ്വകാര്യ സ്ഥാപനം ജപ്‌തി ചെയ്‌ വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവർത്തകർ.

മുടപ്പല്ലൂർ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സ്വകാര്യ സ്ഥാപനം ജപ്‌തി ചെയ്‌തത്‌. തുടർന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങൾ പുറത്തിരിക്കുകയായിരുന്നു.

പിന്നാലെ ജപ്‌തി ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് വൈകിട്ടോടെ മുടപ്പല്ലൂരിലെയും വടക്കഞ്ചേരിയിലെയും ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റുകയായിരുന്നു. ജപ്‌തി നടപടി സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337600/dyfi-activists-break-the-lock-of-a-house-confiscated-by-a-private-company-and-let-the-family-inside)