---
title: "കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച പൊലീസുകാർക്ക് അഭിനന്ദനം"
english_title: "Congratulations to the police officers who saved the child who fell into the well."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337464/congratulations-to-the-police-officers-who-saved-the-child-who-fell-into-the-well"
published_at: "2026-01-21T12:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69708095061a1_Untitled-1.jpg"
keywords: []
---

# കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച പൊലീസുകാർക്ക് അഭിനന്ദനം

> **Lead Summary:** മൂവാറ്റുപുഴ : കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ എസ് ഷിനു, സീനിയർ സിപിഒ രഞ്ജിത് രാജൻ എന്നിവർക്ക് ജില്ലാ പൊലീസ് മേധാവി എം ഹേമലത അനുമോദനപത്രം നൽകി.

## Article Content

മൂവാറ്റുപുഴ : കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ എസ് ഷിനു, സീനിയർ സിപിഒ രഞ്ജിത് രാജൻ എന്നിവർക്ക് ജില്ലാ പൊലീസ് മേധാവി എം ഹേമലത അനുമോദനപത്രം നൽകി.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പുഞ്ചേരി താന്നിച്ചുവട്ടിൽ ഷിഹാബിൻ്റെ നാലുവയസ്സുള്ള മകനാണ് കിണറ്റിൽ വീണത്. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിനായി എത്തിയ പൊലീസ് സംഘം സമീപത്തെ വീട്ടുകാരുടെ നിലവിളി കേട്ടാണ് ജീപ്പ് നിർത്തിയത്.

എസ്ഐ അതുൽ പ്രേം ഉണ്ണി കിണറ്റിലിറങ്ങി മുങ്ങിത്താഴ്ന്ന്‌ കുട്ടിയെ കോരിയെടുത്തു. സിപിഒ രഞ്ജിത് രാജനും കിണറ്റിൽ ഇറങ്ങി. എഎസ്ഐ കെ എസ് ഷിനു നാട്ടുകാരുമായി ചേർന്ന് കയറും ഗോവണിയും ഇറക്കി കുട്ടിയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337464/congratulations-to-the-police-officers-who-saved-the-child-who-fell-into-the-well)