---
title: "മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടെ അച്ഛൻ എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാല് വയസ്സുകാരൻ മരിച്ചു"
english_title: "Four-year-old dies after being hit on the head by a stone thrown by his father during a fight between his parents."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337441/four-year-old-dies-after-being-hit-on-the-head-by-a-stone-thrown-by-his-father-during-a-fight-between-his-parents"
published_at: "2026-01-21T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69706d95e1b11_1000399141.png"
keywords: []
---

# മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടെ അച്ഛൻ എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാല് വയസ്സുകാരൻ മരിച്ചു

> **Lead Summary:** അനന്തപൂർ: ആന്ധ്രപ്രദേശിലെ അനന്തപുരിൽ മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനിടെ അച്ഛൻ എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാല് വയസ്സുകാരൻ മരിച്ചു.

## Article Content

അനന്തപൂർ: ആന്ധ്രപ്രദേശിലെ അനന്തപുരിൽ മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനിടെ അച്ഛൻ എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാല് വയസ്സുകാരൻ മരിച്ചു.

ജില്ലയിലെ യാദിക്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലക്ഷ്യം പള്ളി ഗ്രാമത്തിലാണ് സംഭവം. എം രമേശ്, മഹേശ്വരി ദമ്പതികളുടെ മകനാണ് മരിച്ചത്.

ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ദമ്പതികൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത്. ഇതിനിടെ രമേശ് തന്റെ ഭാര്യയെ ലക്ഷ്യം വെച്ച് കല്ലെടുത്ത് എറിയുകയായിരുന്നു.

എന്നാൽ, ഈ കല്ല് അബദ്ധത്തിൽ അടുത്തുണ്ടായിരുന്ന മകന്റെ തലയിൽ കൊണ്ടു. മാരകമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ അച്ഛൻ രമേശിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അനന്തപൂർ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് രോഹിത് കുമാർ ചൗധരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337441/four-year-old-dies-after-being-hit-on-the-head-by-a-stone-thrown-by-his-father-during-a-fight-between-his-parents)