---
title: "ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Autorickshaw overturns while running; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337429/autorickshaw-overturns-while-running-young-man-dies-tragically"
published_at: "2026-01-21T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697068931572f_1000405407.png"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. യുവാവിന് ദാരുണാന്ത്യം.

## Article Content

പാലക്കാട് : പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. യുവാവിന് ദാരുണാന്ത്യം.

മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് (30) മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്.

രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. രണ്ടാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337429/autorickshaw-overturns-while-running-young-man-dies-tragically)