---
title: "മീൻ കടകളിൽ പരിശോധന ; രണ്ട് അനധികൃത മീൻ വിൽപ്പനശാലകൾ അടച്ചുപൂട്ടി"
english_title: "Inspection of fish shops; Two illegal fish shops closed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337426/inspection-of-fish-shops-two-illegal-fish-shops-closed"
published_at: "2026-01-21T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697066413ce1e_Untitled-1.jpg"
keywords: []
---

# മീൻ കടകളിൽ പരിശോധന ; രണ്ട് അനധികൃത മീൻ വിൽപ്പനശാലകൾ അടച്ചുപൂട്ടി

> **Lead Summary:** പറവൂർ : ചേന്ദമംഗലം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് മീൻവിൽപ്പന കേന്ദ്രങ്ങൾ പൂട്ടിച്ചു.

## Article Content

പറവൂർ : ചേന്ദമംഗലം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് മീൻവിൽപ്പന കേന്ദ്രങ്ങൾ പൂട്ടിച്ചു.

ഭരണിമുക്കിലുള്ള ത്രീ സ്റ്റാർ ഫിഷ്സ്റ്റാളിൽനിന്ന് വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടതിനെ തുടർന്ന് ഇവിടെയും മറ്റു മീൻകടകളിലും പഞ്ചായത്ത് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചൊവ്വാഴ്‌ച പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് കടകൾ അടച്ചുപൂട്ടിയത്.

പരിശോധന നടത്തിയ കടകളിൽനിന്ന് മീനുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു. പറവൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ ദിവ്യ, പഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാർ, ഗോതുരുത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ലെസ്ലി വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സുധ, കെ എ സിയാദ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337426/inspection-of-fish-shops-two-illegal-fish-shops-closed)