---
title: "ബൈക്ക് ഒരു സ്കൂ‌ൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീണു ; 18 കാരന് ദാരുണാന്ത്യം"
english_title: "Bike hits school bus, slides under private bus; 18-year-old dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337366/bike-hits-school-bus-slides-under-private-bus-18-year-old-dies-tragically"
published_at: "2026-01-20T20:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f929a06906_1000468477.png"
keywords: []
---

# ബൈക്ക് ഒരു സ്കൂ‌ൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീണു ; 18 കാരന് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

## Article Content

കൊച്ചി: ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തിൽ അജിൻ ബിജു (18) ആണ് മരിച്ചത്. എസ്.ഒ.എസിന് സമീപം അജിൻ ഓടിച്ചിരുന്ന ബൈക്ക് ഒരു സ്കൂ‌ൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അസീസി തൈരേസിയൻ അക്കാദമി വിദ്യാർത്ഥിയാണ് അജിൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുക്കാട്ടുപടി സെന്റ്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി.

അഛൻ: ബിജു വർഗീസ്. അമ്മ: ഷെറിൻ.സഹോദരി: എയ്ഞ്ചല ബിജു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337366/bike-hits-school-bus-slides-under-private-bus-18-year-old-dies-tragically)