---
title: "ബസ്സുകളിൽ പുരുഷന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേടുകൾ സ്ഥാപിക്കണം ; വേറിട്ട പ്രതിഷേധവുമായി പിറവം സ്വദേശി"
english_title: "Barricades should be installed on buses for the safety of men; Piravom native launches separate protest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337283/barricades-should-be-installed-on-buses-for-the-safety-of-men-piravom-native-launches-separate-protest"
published_at: "2026-01-20T13:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f3264c7c1c_1000468027.jpg"
keywords: []
---

# ബസ്സുകളിൽ പുരുഷന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേടുകൾ സ്ഥാപിക്കണം ; വേറിട്ട പ്രതിഷേധവുമായി പിറവം സ്വദേശി

> **Lead Summary:** പിറവം : കഴിഞ്ഞ ദിവസം കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ദാരുണ സംഭവമായിരുന്നു ദീപക്കിന്റെ മരണം.

## Article Content

പിറവം : കഴിഞ്ഞ ദിവസം കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ദാരുണ സംഭവമായിരുന്നു ദീപക്കിന്റെ മരണം.

ഇതിനെതിരെ പ്രതിഷേധങ്ങളുമായി ജനങ്ങളെല്ലാം രംഗത്തെയിട്ടുണ്ട്.

എന്നാൽ വേറിട്ട ഒറ്റയാൾ പോരാട്ടമാണ് പിറവത്ത് കഴിഞ്ഞ ദിവസം കണ്ടത്.

ബസ്സുകളിൽ പുരുഷന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേടുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധം. പിറവം സ്വദേശി എൽദോ കാരമേൽ ആണ് പ്രത്യേക സുരക്ഷ കവചം ധരിച്ച് ബസ്സിൽ യാത്ര ചെയ്യാൻ എത്തിയത്.

ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) മരിച്ചത്.

ബസിൽവെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

ഞായർ രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിൻ്റെ കുടുംബം ആരോപിച്ചു.

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337283/barricades-should-be-installed-on-buses-for-the-safety-of-men-piravom-native-launches-separate-protest)