---
title: "വീട്ടിലെത്തി കഴുകിയപ്പോഴാണ് കണ്ടത് ; ഫിഷ് സ്റ്റാളിൽനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി"
english_title: "Found a worm in fish bought from a fish stall when I got home and washed it"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337242/found-a-worm-in-fish-bought-from-a-fish-stall-when-i-got-home-and-washed-it"
published_at: "2026-01-20T11:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1900a71e3_Untitled-1.jpg"
keywords: []
---

# വീട്ടിലെത്തി കഴുകിയപ്പോഴാണ് കണ്ടത് ; ഫിഷ് സ്റ്റാളിൽനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി

> **Lead Summary:** പറവൂർ : ചേന്ദമംഗലം ഭരണിമുക്കിലുള്ള ത്രീ സ്റ്റാർ ഫിഷ് സ്റ്റാളിൽനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ചേന്ദമംഗലം സ്വദേശി ഷിവിൻ, തിങ്കൾ രാവിലെ ഇവിടെനിന്ന്‌ ചൂര വാങ്ങിയിരുന്നു.

## Article Content

പറവൂർ : ചേന്ദമംഗലം ഭരണിമുക്കിലുള്ള ത്രീ സ്റ്റാർ ഫിഷ് സ്റ്റാളിൽനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ചേന്ദമംഗലം സ്വദേശി ഷിവിൻ, തിങ്കൾ രാവിലെ ഇവിടെനിന്ന്‌ ചൂര വാങ്ങിയിരുന്നു.

വീട്ടിലെത്തി മീൻ കഴുകിയപ്പോഴാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങിയ കടയിലുള്ളവരെ വിവരം അറിയിച്ചെങ്കിലും ഇതിൽ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷിവിൻ പറഞ്ഞു.

ഇവിടെനിന്ന് മുമ്പും ഭക്ഷ്യയോഗ്യമല്ലാത്ത മീൻ ലഭിച്ചതായും രാസവസ്തുഗന്ധം ഉണ്ടായതായും പരാതിയുണ്ട്. മനക്കോടം ഭാഗത്ത് പ്രവർത്തിക്കുന്ന മീൻകടയെ സംബന്ധിച്ചും സമാന പരാതികളുണ്ട്. വിവരം പഞ്ചായത്ത്‌ അധികാരികളെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും അറിയിച്ചു. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ഇരുസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നാണ് വിവരം. മുമ്പ്‌ പരാതി ഉയർന്നിട്ടും പഞ്ചായത്ത്‌ ആരോഗ്യവിഭാഗം നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337242/found-a-worm-in-fish-bought-from-a-fish-stall-when-i-got-home-and-washed-it)