---
title: "പിറവത്ത് പെരുന്നാളിൻ്റെ മറവിൽ വീണ്ടും മോഷണം ; രണ്ട് വീടുകളിൽ കവർച്ച "
english_title: "Another theft under the guise of the festival in Piravat; Two houses robbed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337220/another-theft-under-the-guise-of-the-festival-in-piravat-two-houses-robbed"
published_at: "2026-01-20T10:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1103212de_1000467762.png"
keywords: []
---

# പിറവത്ത് പെരുന്നാളിൻ്റെ മറവിൽ വീണ്ടും മോഷണം ; രണ്ട് വീടുകളിൽ കവർച്ച 

> **Lead Summary:** പിറവം: പിറവത്ത് പെരുന്നാളിൻ്റെ മറവിൽ മോഷണം.മുളക്കുളം സെൻ്റ് മേരീസ് കത്തോലിക്ക പള്ളിയിലെ പെരുന്നാൾ ദിവസമാണ് മൂന്ന് വീടുകളിൽ മോഷ്ടാവ് കടന്നത്.

## Article Content

പിറവം: പിറവത്ത് പെരുന്നാളിൻ്റെ മറവിൽ മോഷണം.മുളക്കുളം സെൻ്റ് മേരീസ് കത്തോലിക്ക പള്ളിയിലെ പെരുന്നാൾ ദിവസമാണ് മൂന്ന് വീടുകളിൽ മോഷ്ടാവ് കടന്നത്.

പെരുന്നാളിന് പങ്കെടുക്കുന്നതിനായി വീട്ടുക്കാർ പോയ തക്കത്തിനാണ് മോഷണം. മുളക്കുളം മമ്പുറംഭാഗത്ത് വീടുകളിൽ ആണ് മോഷണം നടന്നത്. മമ്പുറത്ത് പ്രഭാകരൻ, മമ്പുറത്ത് കരുണാകരൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. കരുണാകരന്റെ വീട്ടിൽ നിന്നും വിദേശ കറൻസികൾ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രഭാകരന്റെ വീട്ടിൽ നിന്നും കാര്യമായിട്ടൊന്നും നഷ്ടപ്പെട്ടിട്ടില്ല.

മമ്പുറത്തെ തന്നെ മറ്റൊരു വീട്ടിൽ വാതിൽ പൊളിച്ചെങ്കിലും മോഷണം നടത്തുവാൻ കഴിഞ്ഞില്ല. പോലീസെത്തി അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337220/another-theft-under-the-guise-of-the-festival-in-piravat-two-houses-robbed)