---
title: "യാത്രയ്ക്കിടെ ഉണ്ടായ തർക്കം ; കൂത്താട്ടുകുളത്ത് ബസ് കണ്ടക്ടർക്ക് യാത്രികന്റെ കുത്തേറ്റു"
english_title: "An argument broke out during the journey; Bus conductor stabbed by passenger in Koothattukulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337211/an-argument-broke-out-during-the-journey-bus-conductor-stabbed-by-passenger-in-koothattukulam"
published_at: "2026-01-20T10:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f08a540d25_1000467678.jpg"
keywords: []
---

# യാത്രയ്ക്കിടെ ഉണ്ടായ തർക്കം ; കൂത്താട്ടുകുളത്ത് ബസ് കണ്ടക്ടർക്ക് യാത്രികന്റെ കുത്തേറ്റു

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബസ് കണ്ടക്ടർക്ക് ബസ് യാത്രികന്റെ കുത്തേറ്റു. ബസ് യാത്രയ്ക്കിടെ യാത്രക്കരനുമായി ഉണ്ടായ തർക്കത്തിനിടെയാണ് സ്ക്രൂ ഡ്രൈവർ കൊണ്ട് കണ്ടക്ടറെ കുത്തിയത്. എറണാക്കുളം - മുണ്ടക്കയം റൂട്ടിൽ ഓടുന്ന കെ എം എസ് ബസിൽ ഇന്ന് രാവിലെ 7.30നാണ് സംഭവം.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബസ് കണ്ടക്ടർക്ക് ബസ് യാത്രികന്റെ കുത്തേറ്റു. ബസ് യാത്രയ്ക്കിടെ യാത്രക്കരനുമായി ഉണ്ടായ തർക്കത്തിനിടെയാണ് സ്ക്രൂ ഡ്രൈവർ കൊണ്ട് കണ്ടക്ടറെ കുത്തിയത്. എറണാക്കുളം - മുണ്ടക്കയം റൂട്ടിൽ ഓടുന്ന കെ എം എസ് ബസിൽ ഇന്ന് രാവിലെ 7.30നാണ് സംഭവം.

ബസിലെ പാസിനെ കുറിച്ച് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

പിരിക്കേറ്റയാൾ ജോ ജോ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുത്തിയ പുതുവേലി പാലശ്ശേരിയിൽ രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337211/an-argument-broke-out-during-the-journey-bus-conductor-stabbed-by-passenger-in-koothattukulam)