---
title: "ടൂറിസ്റ്റ് ബസിലെ തീപിടിത്തം ; ഷോർട്ട്സർക്യൂട്ട് മൂലമെന്ന് നിഗമനം"
english_title: "Tourist bus fire; short circuit suspected to be the cause."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337186/tourist-bus-fire-short-circuit-suspected-to-be-the-cause"
published_at: "2026-01-20T06:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ed8c6ecb00_1000467460.png"
keywords: []
---

# ടൂറിസ്റ്റ് ബസിലെ തീപിടിത്തം ; ഷോർട്ട്സർക്യൂട്ട് മൂലമെന്ന് നിഗമനം

> **Lead Summary:** കവളങ്ങാട് : നേര്യമംഗലത്തിന് സമീപം തലക്കോട് ടൂറിസ്റ്റ് ബസ് കത്തിനശിച്ചത് ഷോർട്ട്സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനാ സംഘാംഗം റിനി തോമസ് തിങ്കളാഴ്‌ച ബസ് പരിശോധിച്ചിരുന്നു.

## Article Content

കവളങ്ങാട് : നേര്യമംഗലത്തിന് സമീപം തലക്കോട് ടൂറിസ്റ്റ് ബസ് കത്തിനശിച്ചത് ഷോർട്ട്സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനാ സംഘാംഗം റിനി തോമസ് തിങ്കളാഴ്‌ച ബസ് പരിശോധിച്ചിരുന്നു.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. മറ്റ് കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഷോർട്ട്സർക്യൂട്ട് എന്ന നിഗമനത്തിലെത്തിയത്. തീപിടിത്തത്തിന് കാരണാമാകാവുന്ന വസ്‌തുക്കളുടെ സാന്നിധ്യവും ബസിലുണ്ടായിരുന്നില്ല.

> ഞായർ രാത്രി 10നാണ് സേനാപതിയിൽനിന്നുള്ള വിവാഹസംഘം സഞ്ചരിച്ചിരുന്ന "ജെർമൻ' എന്ന ടൂറിസ്റ്റ് ബസ് അഗ്നിക്കിരയായത്. യാത്രക്കാർ ചായകുടിക്കാൻ പുറത്തിറങ്ങിയിരുന്ന സമയത്തായിരുന്നു തീപിടിത്തം. അതിനാൽ ആളപായമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337186/tourist-bus-fire-short-circuit-suspected-to-be-the-cause)