---
title: "കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ"
english_title: "Bird flu in crows; Collector issues alert."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337132/bird-flu-in-crows-collector-issues-alert"
published_at: "2026-01-19T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696df56d55eff_1000466981.jpg"
keywords: []
---

# കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

> **Lead Summary:** കണ്ണൂർ : ജില്ലയിൽ ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജാഗ്രതാ നിർദേശം നൽകി.

## Article Content

കണ്ണൂർ : ജില്ലയിൽ ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജാഗ്രതാ നിർദേശം നൽകി.

കാക്കയിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് കണ്ണൂർ റീജ്യനൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയത്.

വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്കും കലക്ടർ നിർദേശം നൽകി.

* രോഗം സ്ഥിരീകരിച്ചത് കാക്കയിൽ ആയതിനാൽ രോഗത്തിൻ്റെ പ്രഭവ കേന്ദ്രം നിർദേശിക്കപ്പെട്ടിട്ടില്ല.* പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ല.നിരീക്ഷണ മേഖലയും നിർദേശിക്കപ്പെട്ടിട്ടില്ല.

* ചത്ത പക്ഷിയുടെ ശരീരം നിർഷിട ആഴത്തിൽ കുഴിയെടുത്ത് കാൽസ്യം കാർബണേറ്റ് ഇട്ട് നഗരസഭപൊതുജനാരോഗ്യ വിഭാഗം സംസ്കരിക്കും.ഈ സമയം ജീവനക്കാർ കൈയുറ, മാസ്ക്, പിപിഇ കിറ്റ് എന്നിവ ധരിക്കണം.

* അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ പ്രദേശത്തെ ആളുകളിൽ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337132/bird-flu-in-crows-collector-issues-alert)