---
title: "ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; അപകടം വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ"
english_title: "Tourist bus catches fire; accident occurred while returning from wedding."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337027/tourist-bus-catches-fire-accident-occurred-while-returning-from-wedding"
published_at: "2026-01-18T23:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696d20f59ad09_1000466520.png"
keywords: []
---

# ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; അപകടം വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ

> **Lead Summary:** എറണാകുളം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്.

## Article Content

എറണാകുളം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്.

ബസ് പൂർണമായും കത്തി നശിച്ചു. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയർന്ന ഉടനെ ബസിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337027/tourist-bus-catches-fire-accident-occurred-while-returning-from-wedding)