---
title: "അച്ഛൻ നൽകിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരൻ മകൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "One-year-old son collapses and dies after eating biscuits and grapes given by father."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336946/one-year-old-son-collapses-and-dies-after-eating-biscuits-and-grapes-given-by-father"
published_at: "2026-01-18T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c5b0a751d5_1000464572.png"
keywords: []
---

# അച്ഛൻ നൽകിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരൻ മകൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** നെയ്യാറ്റിൻക്കര: അച്ഛൻ നൽകിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരൻ മകൻ കുഴഞ്ഞുവീണ് മരിച്ചു.

## Article Content

നെയ്യാറ്റിൻക്കര: അച്ഛൻ നൽകിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരൻ മകൻ കുഴഞ്ഞുവീണ് മരിച്ചു.

കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന് കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്ക താമസിക്കുന്ന ഷിജിലിൻ്റെയും കൃഷ്‌ണപ്രിയയുടെയും മകൻ ഇഹാൻ(അപ്പു -ഒരു വയസും രണ്ടുമാസവും പ്രായം) ആണ് മരിച്ചത്.

വെള്ളിയാഴ്‌ച രാത്രി 9.30-നായിരുന്നു സംഭവം. അന്വേഷണത്തെ തുടർന്ന് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനായ ഷിജിൽ ജോലി കഴിഞ്ഞു വന്നപ്പോൾ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്.

തുടർന്നാണ് ഇഹാന് വായിൽനിന്നു നുരയും പതയും വന്നത്. ഉടനെ ഷിജിലും കൃഷ്‌ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഷിജിലും കൃഷ്‌ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്ക്കെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336946/one-year-old-son-collapses-and-dies-after-eating-biscuits-and-grapes-given-by-father)