---
title: "കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു"
english_title: "Student dies after falling into pool while bathing with friends."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336903/student-dies-after-falling-into-pool-while-bathing-with-friends"
published_at: "2026-01-17T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b95143838f_1000464009.png"
keywords: []
---

# കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

## Article Content

തിരുവനന്തപുരം: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

മലയിൻകീഴ് സ്വദേശികളായ ഷാജി-ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്. നെയ്യാറ്റിൻകര ചെറിയകൊല്ലയിലാണ് സംഭവം.

ഉണ്ടൻകോട് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. ശനിയാഴ്‌ച കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336903/student-dies-after-falling-into-pool-while-bathing-with-friends)