---
title: "മാതൃ ദേവോ ഭവ: എന്ന ആപ്ത വാക്യത്തെ അന്വർത്ഥമാക്കി മാതൃ ദിനം, മാതൃപൂജയായി ആഘോഷിച്ച് കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ"
english_title: "Karikodu Shri Saraswati celebrates Mother's Day as Matru Devo Bhava, a sacred verse that translates the aptly-quoted verse: "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336856/karikodu-shri-saraswati-celebrates-mothers-day-as-matru-devo-bhava-a-sacred-verse-that-translates-the-aptly-quoted-verse-matru-devo-bhava"
published_at: "2026-01-17T14:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b578ee124c_1000463609.jpg"
keywords: []
---

# മാതൃ ദേവോ ഭവ: എന്ന ആപ്ത വാക്യത്തെ അന്വർത്ഥമാക്കി മാതൃ ദിനം, മാതൃപൂജയായി ആഘോഷിച്ച് കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ

> **Lead Summary:** പെരുവ : അമ്മയും കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ ദൃഢപ്പെടുത്തി, മാതൃത്വത്തെ പാദ പൂജ ചെയ്ത മാതൃ ദിനം അമ്മമാർക്കും കുട്ടികൾക്കും, പങ്കെടുത്ത മറ്റുള്ളവർക്കും നവ്യ അനുഭവമായി മാറി.

## Article Content

പെരുവ : അമ്മയും കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ ദൃഢപ്പെടുത്തി, മാതൃത്വത്തെ പാദ പൂജ ചെയ്ത മാതൃ ദിനം അമ്മമാർക്കും കുട്ടികൾക്കും, പങ്കെടുത്ത മറ്റുള്ളവർക്കും നവ്യ അനുഭവമായി മാറി.

അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ തങ്ങളുടെ അമ്മമാരെ പാദപൂജ ചെയ്തപ്പോൾ , നിറകണ്ണുകളോടെ മക്കളെ ചേർത്ത് പിടിച്ച് ശിരസ്സിൽ കൈ വച്ച് അമ്മമാർ അനുഗ്രഹിച്ചു. കുടുംബ ബന്ധങ്ങൾക്ക് മൂല്യ ശോഷണം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, പുതിയ തലമുറയിലെ കുട്ടികൾക്ക് മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഢതയും, പവിത്രതയും ഊട്ടിയുറപ്പിക്കുവാനും, അവരുടെ ജീവിതത്തിൽ അനിർവചനീയമായ അനുഭൂതി സൃഷ്ടിക്കുവാനും ഈ ചടങ്ങിലൂടെ സാധിച്ചു. സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി മാതൃ പൂജക്ക് നേതൃത്വം നല്കി.

മാതൃ പൂജക്ക് മുമ്പായി അമ്മമാർക്കും കുട്ടികൾക്കും സ്വാമിജിയുടെ നേതൃത്വത്തിൽ പ്രേമാദര ശിക്ഷണം എന്ന പേരിൽ പഠന ക്ലാസ്സും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ആർ രഞ്ജിത്ത് മാനേജർ കെ.റ്റി.ഉണ്ണികൃഷണൻ, മാതൃ സമിതി അധ്യക്ഷ എസ്.രാജലക്ഷ്മി, വൈ: പ്രിൻസിപ്പൽ കെ.കെ. മിനി,ഹെഡ്മിസ്ട്രസ് എം.എൻ മായ, മാതൃ സമിതി കോഡിനേറ്റർ. പി.വി. സുജ, സ്റ്റാഫ് സെക്രട്ടറി കെ.കെ. ബേബി, സീനിയർ അധ്യാപിക സി.വി. ദീപാ കുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. വിദ്യാലയത്തിലെ മാതൃ സമിതിയുടെ ആഭിമുഖ്യത്തിൽ ചിട്ടയായ കാര്യക്രമത്തോടെ നടന്ന മാതൃ ദിനാഘോഷം വേറിട്ട അനുഭവമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336856/karikodu-shri-saraswati-celebrates-mothers-day-as-matru-devo-bhava-a-sacred-verse-that-translates-the-aptly-quoted-verse-matru-devo-bhava)