---
title: "മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്നു ; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി"
english_title: "A young woman's necklace was stolen by a man who arrived on a stolen scooter; the young man was caught by locals and handed over to the police."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336848/a-young-womans-necklace-was-stolen-by-a-man-who-arrived-on-a-stolen-scooter-the-young-man-was-caught-by-locals-and-handed-over-to-the-police"
published_at: "2026-01-17T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b5691c327b_kpj.jpg"
keywords: []
---

# മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്നു ; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

> **Lead Summary:** മലപ്പുറം : മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

## Article Content

മലപ്പുറം : മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

കാട്ടുമുണ്ടപറമ്പൻ നജ്‌മൽ ആണ് പിടിയിലായത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കാട്ടുമുണ്ട് മോലിപ്പടിയിലെ കടയിൽ ജീവനക്കാരിയായ ബിന്ദുവിൻന്റെ മൂന്നേകാൽ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. കടയിൽ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ ചോദിച്ച് വാങ്ങുന്നതിനിടയിൽ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വെച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുൾപ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336848/a-young-womans-necklace-was-stolen-by-a-man-who-arrived-on-a-stolen-scooter-the-young-man-was-caught-by-locals-and-handed-over-to-the-police)