---
title: "സംവിധാനം താളം തെറ്റി ; ഗതാഗത കുരുക്കിൽ വലഞ്ഞ് പിറവം"
english_title: "Piravom gets stuck in traffic jam due to system out of sync."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336802/-piravom-gets-stuck-in-a-traffic-jam"
published_at: "2026-01-17T11:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b1fb1efec5_jnjkok.jpg"
keywords: []
---

# സംവിധാനം താളം തെറ്റി ; ഗതാഗത കുരുക്കിൽ വലഞ്ഞ് പിറവം

> **Lead Summary:** പിറവം : ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. ബസ് സ്റ്റാൻഡ് മുതൽ കരവട്ടെകുരിശ്ശ് വരെയുള്ള ഭാഗത്ത് സ്ഥിരമായി ഗതാഗത തടസ്സം ഉണ്ടാവുകയാണ്.

## Article Content

പിറവം : ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. ബസ് സ്റ്റാൻഡ് മുതൽ കരവട്ടെകുരിശ്ശ് വരെയുള്ള ഭാഗത്ത് സ്ഥിരമായി ഗതാഗത തടസ്സം ഉണ്ടാവുകയാണ്.

കരവട്ടെ കുരിശിൽ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനങ്ങൾ ഇറക്കം ഇറങ്ങി വരുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ മാർക്കറ്റ് റോഡിലേക്ക് ക്രോസ്സ് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് ഒരു കാരണമെന്നാണ് നിഗമനം. കൂടാതെ വൺവേ തെറ്റിച്ച് കടന്നു ചെല്ലുന്ന വാഹനങ്ങളും, അനധികൃത പാർക്കിങും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.

എറണാകുളം ഭാഗത്ത് നിന്നും മുവാറ്റുപുഴ കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ടൗണിൽ പ്രവേശിക്കാതെ പോസ്റ്റോഫീസ് ജങ്ഷനിൽ നിന്നും വലത്തേക്ക് തിരിച്ചു വിടണം.

മുവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗത്തുനിന്നും എറണാകുളത്തേക്കുള്ള വാഹനങ്ങളും ടൗണിൽ പ്രവേശിക്കാതെ പഴയ പഞ്ചായത്ത് കവല വഴി കടന്നുപോകുവാന്ന തരത്തിൽ ട്രാഫിക് പരിഷ്കാരം കൊണ്ടുവരണം. ഇതിനായി പാലത്തിന് സമീപവും, സെമിനാരി ജങ്ഷനിലും സൂചന ബോർഡുകൾ (ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാവുന്ന തരത്തിൽ) സ്ഥാപിക്കുകയും വേണം. കൂടാതെ പിറവത്തെ ഗതാഗത പ്രശ്‌നങ്ങൾ ശാസ്ത്രീയമായി പഠിച്ചു പരിഷ്കരണങ്ങൾ കൊണ്ടുവരുകയാണ് പ്രതിസന്ധിക്ക് പരിഹാരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336802/-piravom-gets-stuck-in-a-traffic-jam)