---
title: "സ്‌കൂട്ടറിൽ മിനി ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman dies after being hit by mini-tipper lorry on scooter."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336652/woman-dies-after-being-hit-by-mini-tipper-lorry-on-scooter"
published_at: "2026-01-16T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e91f4d714_1000461447.jpg"
keywords: []
---

# സ്‌കൂട്ടറിൽ മിനി ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : കൊടക്കല്ലിൽ സ്‌കൂട്ടറിൽ മിനി ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുകയൂർ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടിൽ മുഹമ്മദ് ഹാജിയുടെ മകൾ നൗഫിയ ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ഉള്ളാട്ടിൽ സഹീറലിക്ക് അപകടത്തിൽ പരിക്കേറ്റു.

## Article Content

മലപ്പുറം : കൊടക്കല്ലിൽ സ്‌കൂട്ടറിൽ മിനി ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുകയൂർ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടിൽ മുഹമ്മദ് ഹാജിയുടെ മകൾ നൗഫിയ ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ഉള്ളാട്ടിൽ സഹീറലിക്ക് അപകടത്തിൽ പരിക്കേറ്റു.

വ്യാഴാഴ്ച‌ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നൗഫിയയുടെ കരുമ്പിലെ വീട്ടിൽ നിന്നും ഭർത്താവിൻ്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് കുന്നുംപുറം കൊടക്കല്ലിൽ വെച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിച്ചത്. പരിക്കേറ്റ സഹീറലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336652/woman-dies-after-being-hit-by-mini-tipper-lorry-on-scooter)