---
title: "ഇറക്കത്ത് നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമ മരിച്ചു"
english_title: "A parked mini lorry rolled over and hit the owner, killing him.."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336614/a-parked-mini-lorry-rolled-over-and-hit-the-owner-killing-him"
published_at: "2026-01-16T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969d05f27b61_1000461143.jpg"
keywords: []
---

# ഇറക്കത്ത് നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമ മരിച്ചു

> **Lead Summary:** മലപ്പുറം: ഇറക്കത്ത് നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടൻ-48) ആണ് മരിച്ചത്. മലപ്പുറം എടക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

## Article Content

മലപ്പുറം: ഇറക്കത്ത് നിർത്തിയിട്ട മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടൻ-48) ആണ് മരിച്ചത്. മലപ്പുറം എടക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

ഷിജു തന്നെയായിരുന്നു വാഹനത്തിന്റെ ഡ്രൈവർ. നിർത്തിയിട്ടിരുന്ന സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്.

വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിർത്തിയിട്ടത്. നിർത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങൾ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു. വഴിയിലേക്ക് വീണ ഷിജുവിൻറെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ഷിജു മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336614/a-parked-mini-lorry-rolled-over-and-hit-the-owner-killing-him)