---
title: "വൻ ലഹരിവേട്ട ; യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ "
english_title: "Massive drug bust; Three people including a young woman arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336605/massive-drug-bust-three-people-including-a-young-woman-arrested"
published_at: "2026-01-16T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969cde1aa595_Untitled-1.jpg"
keywords: []
---

# വൻ ലഹരിവേട്ട ; യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ 

> **Lead Summary:** തൃപ്പൂണിത്തുറ : ഒന്നേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി.തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് , ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവിക എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തൃപ്പൂണിത്തുറ : ഒന്നേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി.തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് , ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവിക എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിൽ ബുധന്‍ രാത്രി 7.30ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും സൂക്ഷിച്ച 1.270 കിലോ കഞ്ചാവ്ദിവാൻ കോട്ടിനടിയിൽ തുണികൾക്കിടയിലും മറ്റൊരു കവറില്‍ പൊതിഞ്ഞുമാണ് സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336605/massive-drug-bust-three-people-including-a-young-woman-arrested)