---
title: "നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം"
english_title: "Pedestrian dies tragically after being hit by a pickup truck that lost control."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336492/pedestrian-dies-tragically-after-being-hit-by-a-pickup-truck-that-lost-control"
published_at: "2026-01-15T14:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968ab7849eaa_1000405407.png"
keywords: []
---

# നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: പൈങ്ങോട്ടൂരിൽ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.

## Article Content

കൊച്ചി: പൈങ്ങോട്ടൂരിൽ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.

പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയിൽ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.പിക്അപ് വാൻ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാൽ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.

മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ മടത്തോത്ത്പാറയിൽ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്‌അപ് വാൻ ശോഭനയെ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്തു.

സംസ്കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെൻറ് ജോസഫ‌് പള്ളിയിൽ.വാഹനം മറിയുന്നതിൻറെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേർന്ന് ശോഭനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336492/pedestrian-dies-tragically-after-being-hit-by-a-pickup-truck-that-lost-control)