---
title: "കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു ; വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നു"
english_title: "Strangled and suffocated; Elderly woman attacked and robbed of gold ornaments."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336449/strangled-and-suffocated-elderly-woman-attacked-and-robbed-of-gold-ornaments"
published_at: "2026-01-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696886bb2a575_crime.jpg"
keywords: []
---

# കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു ; വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നു

> **Lead Summary:** ഗൂഡല്ലൂർ: അത്തിപ്പാളി പ്രദേശത്ത് തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നു. അത്തിപ്പാളി സ്വദേശിനി വിജയ ആണ് അക്രമത്തിന് ഇരയായത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

## Article Content

ഗൂഡല്ലൂർ: അത്തിപ്പാളി പ്രദേശത്ത് തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നു. അത്തിപ്പാളി സ്വദേശിനി വിജയ ആണ് അക്രമത്തിന് ഇരയായത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന വിജയയുടെ അടുത്തേക്ക് മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇവരെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും കൈവശമുണ്ടായിരുന്ന രണ്ടര പവൻ സ്വർണ്ണമാല ബലമായി തട്ടിയെടുക്കുകയും ചെയ്‌തു. ഗൂഡല്ലൂർ പൊലീസ് പ്രത്യേക സംഘം രൂപവത്‌കരിച്ച് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336449/strangled-and-suffocated-elderly-woman-attacked-and-robbed-of-gold-ornaments)