---
title: "നിറത്തിൻ്റെ പേരിൽ അധ്യാപകർ അപമാനിച്ചതിൽ മനംനൊന്തു ; കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു"
english_title: "College student commits suicide after being insulted by teachers over race."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336385/college-student-commits-suicide-after-being-insulted-by-teachers-over-race"
published_at: "2026-01-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967a7374b85c_1000406302.png"
keywords: []
---

# നിറത്തിൻ്റെ പേരിൽ അധ്യാപകർ അപമാനിച്ചതിൽ മനംനൊന്തു ; കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു

> **Lead Summary:** ബെംഗളൂരു : നിറത്തിൻ്റെ പേരിൽ അധ്യാപകർ അപമാനിച്ചതിൽ മനംനെന്ത് ബെംഗളൂരിൽ സ്വകാര്യ ദന്തൽ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. യശ്വസിനി ബി എന്ന വിദ്യാർഥിനിയെയാണ് കഴിഞ്ഞ ആഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ബെംഗളൂരു : നിറത്തിൻ്റെ പേരിൽ അധ്യാപകർ അപമാനിച്ചതിൽ മനംനെന്ത് ബെംഗളൂരിൽ സ്വകാര്യ ദന്തൽ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. യശ്വസിനി ബി എന്ന വിദ്യാർഥിനിയെയാണ് കഴിഞ്ഞ ആഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രിൻസിപ്പലും അധ്യാപകരും മകളെ നിറത്തിൻ്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ പരിമള പൊലീസിിൽ പരാതി നൽകി.

പ്രിൻസിപ്പലിനും മറ്റ് അഞ്ച് അധ്യാപകർക്കുമെതിരെ സൂര്യ നഗർ പെലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിനക്ക് കറുത്ത നിറമാണ് ഒരു ഡോക്ടറാകാൻ യോഗ്യതയുണ്ടോ ? എന്ന് അധ്യാപകർ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് പരിഹസിച്ചിരുന്നതായും അമ്മ പറയുന്നു.അധ്യാപകർ തന്നെ വേട്ടയാടുന്നുണ്ടെന്ന് യശ്വസിനി പറഞ്ഞിരുന്നു.

പലപ്പോഴും വിഷമത്തോടെയാണ് വീട്ടിൽ വന്നിരുന്നത്. സെമിനാറുകളിൽ പങ്കെടുക്കാൻ അവസരം നൽകാതിരിക്കുകയും കണ്ണ് വേദനയാണെന്ന് പറഞ്ഞപ്പോൾ അപമാനിച്ചുവെന്നും പരിമള പൊലീസിനോട് പറഞ്ഞു.

എത്രയും വേഗം തൻ്റെ മകൾക്ക് നീതി ലഭിക്കണം കുറ്റക്കാർ ശിക്ഷിക്കപ്പെടണം എന്നും അവർ ആവശ്യപ്പെട്ടു. അതേസമയം പെൺകുട്ടിയുടെ സഹപാഠികളും മാതാവിന്റെ ആരോപണങ്ങൾ ശരി വച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336385/college-student-commits-suicide-after-being-insulted-by-teachers-over-race)