---
title: "മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് അപകടം ; മധ്യവയസ്‌കൻ മരിച്ചു"
english_title: "Middle-aged man dies after falling while cutting wood."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336338/middle-aged-man-dies-after-falling-while-cutting-wood"
published_at: "2026-01-14T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69676d762b3d8_1000458564.png"
keywords: []
---

# മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് അപകടം ; മധ്യവയസ്‌കൻ മരിച്ചു

> **Lead Summary:** മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. പൂങ്ങോട് ആലുങ്ങൽക്കുന്നിലെ മാഞ്ചേരി കുരിക്കൾ അബ്ദുൽ ഗഫൂറാണ് മരിച്ചത്.

## Article Content

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. പൂങ്ങോട് ആലുങ്ങൽക്കുന്നിലെ മാഞ്ചേരി കുരിക്കൾ അബ്ദുൽ ഗഫൂറാണ് മരിച്ചത്.

ചൊവ്വാഴ്ച‌ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഐലാശ്ശേരിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂർ ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഇർഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകൻ: ഷമീർ (ദുബൈ). സഹോദരങ്ങൾ: അബു ൽ നാസർ അൻവരി, സു ഹറാബി, ഹസീന, സക്കിർ, ഖൈറുന്നീസ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336338/middle-aged-man-dies-after-falling-while-cutting-wood)