---
title: "വൻ ലഹരി വേട്ട ; യുവതി എക്സൈസ് പിടിയിൽ"
english_title: "Huge drug bust; Woman arrested by excise."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336323/huge-drug-bust-woman-arrested-by-excise"
published_at: "2026-01-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967632fad2e7_1000458510.jpg"
keywords: []
---

# വൻ ലഹരി വേട്ട ; യുവതി എക്സൈസ് പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർപാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.

## Article Content

കണ്ണൂർ: കണ്ണൂർപാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.

ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.

പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336323/huge-drug-bust-woman-arrested-by-excise)