---
title: "വാക്കേറ്റം ; യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു"
english_title: "Argument; Young man stabbed, bled to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336255/argument-young-man-stabbed-bled-to-death"
published_at: "2026-01-14T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69672d15e19bc_stabbed.jpg"
keywords: []
---

# വാക്കേറ്റം ; യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു

> **Lead Summary:** പാറശ്ശാല: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു. വ്ളാത്താങ്കര സ്വദേശി കുളത്തൂർ അരുവല്ലൂർ ഊടുപോക്കിരി കുന്നൻവിള വീട്ടിൽ മനോജ് ആണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

## Article Content

പാറശ്ശാല: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു. വ്ളാത്താങ്കര സ്വദേശി കുളത്തൂർ അരുവല്ലൂർ ഊടുപോക്കിരി കുന്നൻവിള വീട്ടിൽ മനോജ് ആണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അരുവല്ലൂരിൽ ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരൻറെ മുഖത്ത് ഇടിക്കുകയും ചെയ്‌തു.

പ്രകോപിതനായ ശശിധരൻ തൻ്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിൻ്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.

പ്രകോപിതനായ ശശിധരൻ തൻ്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിൻ്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.

വെട്ടേറ്റ മനോജ് രക്തം വാർന്ന് ഏറെ നേരം റോഡരികിൽ കിടന്നെങ്കിലും പ്രദേശവാസികളാരും സഹായത്തിനായി എത്തിയില്ല. മനോജ് നേരത്തെ തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336255/argument-young-man-stabbed-bled-to-death)