---
title: "ടി വി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി ; മൂന്ന് വയസ്സുകാരന്‌ പുതുജീവൻ"
english_title: "TV remote bulb stuck in windpipe; Three-year-old boy gets new life"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336253/tv-remote-bulb-stuck-in-windpipe-three-year-old-boy-gets-new-life"
published_at: "2026-01-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69672ce93c002_1000458170.jpg"
keywords: []
---

# ടി വി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി ; മൂന്ന് വയസ്സുകാരന്‌ പുതുജീവൻ

> **Lead Summary:** കണ്ണൂർ : പരിയാരം ടി വി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരന്‌ പുതുജീവൻ. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ശിശു ശസ്‌ത്രക്രിയ വിഭാഗം ഡോക്ടർമാരാണ്‌ സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയിലൂടെ മാതമംഗലത്തെ മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട്‌ ബൾബ് നീക്കംചെയ്തത്‌. ഡോ. വരുൺ ശബബരി ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകി. ഡോക്ടർമാരായ അനു, നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സഹായിയായി. 

## Article Content

കണ്ണൂർ : പരിയാരം ടി വി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരന്‌ പുതുജീവൻ. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ശിശു ശസ്‌ത്രക്രിയ വിഭാഗം ഡോക്ടർമാരാണ്‌ സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയിലൂടെ മാതമംഗലത്തെ മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട്‌ ബൾബ് നീക്കംചെയ്തത്‌. ഡോ. വരുൺ ശബബരി ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകി. ഡോക്ടർമാരായ അനു, നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സഹായിയായി. 

ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ്‌ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തിൽ കുടുങ്ങി ജീവൻതന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ ശസ്‌ത്രക്രിയയാണ്‌ ചുരുങ്ങിയ ചെലവിൽ മെഡിക്കൽ കോളേജിൽ ചെയ്തത്. നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിങ്‌ വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാർ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336253/tv-remote-bulb-stuck-in-windpipe-three-year-old-boy-gets-new-life)