---
title: "കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ഇന്ന് "
english_title: "Kanjiramattom Kodikuthu Chandanakudam Urs today."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336243/kanjiramattom-kodikuthu-chandanakudam-urs-today"
published_at: "2026-01-14T10:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696725fac8cc4_1000458142.jpg"
keywords: []
---

# കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ഇന്ന് 

> **Lead Summary:** ആമ്പല്ലൂർ : കാഞ്ഞിരമറ്റം കൊടികുത്ത് ഉറൂസ് ഇന്ന്.

## Article Content

ആമ്പല്ലൂർ : കാഞ്ഞിരമറ്റം കൊടികുത്ത് ഉറൂസ് ഇന്ന്.

ചരിത്ര പ്രസിദ്ധമായ കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ആഘോഷം . പ്രസിദ്ധമായ കൊടികുത്തും ചന്ദനക്കുടവും ഇന്ന് നടക്കും.

ഇന്ന് രാവിലെ പുരാതന തറവാടുകളായ കല്ലൂപ്പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും പുറപ്പെടുന്ന കൊടിഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പള്ളിയിലെത്തി രാവിലെ 10.30ന് താഴത്തെ പള്ളിയിലും 11ന് മലേപ്പള്ളിയിലും കൊടിയേറ്റും.

ഉച്ചക്ക് 1നും രാത്രി 10നും ദുആ മജ്ലിസ്, രാത്രി 10.30ന് പ്രാദേശിക മഹല്ലുകളിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര എത്തിയശേഷം 11ന് ചന്ദനക്കുടം നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് എത്തിച്ചേരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336243/kanjiramattom-kodikuthu-chandanakudam-urs-today)