---
title: "പിറവം ബസ് സ്റ്റാന്റിനുള്ളിൽ തീപിടിത്തം ; കട കത്തിനശിച്ചു"
english_title: "Fire breaks out inside Piravom bus stand; shop gutted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336236/fire-breaks-out-inside-piravom-bus-stand-shop-gutted"
published_at: "2026-01-14T09:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69671b89bca7b_1000458095.png"
keywords: []
---

# പിറവം ബസ് സ്റ്റാന്റിനുള്ളിൽ തീപിടിത്തം ; കട കത്തിനശിച്ചു

> **Lead Summary:** പിറവം : പിറവം നഗരസഭ ബസ് സ്റ്റാന്റിനുള്ളിൽ കടകത്തി നശിച്ചു.

## Article Content

പിറവം : പിറവം നഗരസഭ ബസ് സ്റ്റാന്റിനുള്ളിൽ കടകത്തി നശിച്ചു.

പിറവം വ്യാപാര ഭവനിൽ പ്രവർത്തിക്കുന്ന സരിഗ ഡിജിറ്റൽ ഹോം അപ്ലയൻസിൽ ആയിരുന്നു അഗ്നിബാധ. വളരെയധികം ഇലക്ട്രോണിക്സ് സാധനങ്ങൾ കത്തി നശിക്കുകയും, മറ്റുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.

ഇന്ന് രാവിലെ 6.30-ഓടെയാണ് പുക പുറത്തേയ്ക്കു വരുന്നത് യാത്രക്കാർ കണ്ടത്. ഉടനെ സമീപത്തു താമസിക്കുന്ന ഉടമയെ വിവരമറിയിച്ചിരുന്നു. ഇതിനിടെ ഫയർഫോഴ്സുമെത്തി കടയുടെ ഷട്ടർ ഉയർത്തി തീയണക്കുകയായിരുന്നു. വൈദ്യുതി തകരാറാണ് കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336236/fire-breaks-out-inside-piravom-bus-stand-shop-gutted)