---
title: "സർക്കാർ സ്‌കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാ൯ ശ്രമം"
english_title: "Attempt to kidnap students from government school in broad daylight."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336191/attempt-to-kidnap-students-from-government-school-in-broad-daylight"
published_at: "2026-01-13T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69664e8619a5e_1000457535.png"
keywords: []
---

# സർക്കാർ സ്‌കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാ൯ ശ്രമം

> **Lead Summary:** ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാ൯ ശ്രമം.

## Article Content

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാ൯ ശ്രമം.

പ്രതിയെ പോലീസ് പടികൂടി. കുട്ടികളെ രക്ഷി ച്ച് മാതാപിതാക്കൾക്ക് കൈമാറി. കുട്ടികളെ കാണാതാ യതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും തിര ച്ചിൽ ആരംഭിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീക രിച്ച് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളുമാ യി ബൈക്കിൽ പോകുന്നത് കാണുകയായിരുന്നു.

കർണാടകയിലെ ധാർവാഡിലാണ് സംഭവം. സർക്കാർ പ്രൈമറി സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്‌മാനി, ലക്ഷ്‌മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്.കരിം മേസ്ത്രി എന്നയാളാണ് കുട്ടികളെ ബൈക്കിൽ കട ത്തിക്കൊണ്ടുപോയത്‌. യാത്രക്കിടെ നിയന്ത്രണം നഷ്ട മായ ഇയാളുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതേ തുടർന്നാണ് കുട്ടികളെ വേഗത്തിൽ കണ്ടെത്താനായ ตั.

അന്വേഷണത്തിനിടെ ഉത്തര കന്നഡയിൽ നിന്ന് കുട്ടി കളെ കണ്ടെത്തി. കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി. പരിക്കേറ്റ കരീം മേസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്. ഉലവി ചെന്നബസവേശ്വര ജാത്രയി ലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് താൻ കുട്ടി കളെ കൂട്ടിക്കൊണ്ടുപോയതെന്ന് കരീം മേസ്ത്രി പോ ലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336191/attempt-to-kidnap-students-from-government-school-in-broad-daylight)