---
title: "നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലുമിടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്"
english_title: "KSEB official injured after out-of-control car hits another car and bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336120/kseb-official-injured-after-out-of-control-car-hits-another-car-and-bike"
published_at: "2026-01-13T12:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965f40973d75_Untitled-1.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലുമിടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

> **Lead Summary:** കൂത്താട്ടുകുളം : കോഴിപ്പിള്ളി-പാലക്കുഴ റോഡിൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിനുസമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലുമിടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്. കാരമല മുട്ടക്കുളത്ത് രഞ്ജിത്തിനാണ് പരിക്കേറ്റത്.

## Article Content

കൂത്താട്ടുകുളം : കോഴിപ്പിള്ളി-പാലക്കുഴ റോഡിൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിനുസമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലുമിടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്. കാരമല മുട്ടക്കുളത്ത് രഞ്ജിത്തിനാണ് പരിക്കേറ്റത്.

പരിക്കേറ്റ രഞ്ജിത്തിനെ കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കുഴ ഭാഗത്തുനിന്നും വരുകയായിരുന്ന കാർ ശിവക്ഷേത്രത്തിന് സമീപംവെച്ച് നിയന്ത്രണം നഷ്ട‌പ്പെട്ട് എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാറിലേക്കും തുടർന്ന് ബൈക്കിലേക്കും ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336120/kseb-official-injured-after-out-of-control-car-hits-another-car-and-bike)