---
title: "പാമ്പാക്കുട പത്താം വാർഡ് ഉപതിരഞ്ഞെടുപ്പ് ; എൽഡിഎഫ് സ്ഥാനാർത്ഥി സി.ബി.രാജീവ് വിജയിച്ചു"
english_title: "Pampakkuta 10th Ward by-election; LDF candidate C.B. Rajeev wins."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336102/pampakkuta-10th-ward-by-election-ldf-candidate-cb-rajeev-wins"
published_at: "2026-01-13T11:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965e283b061d_1000457020.jpg"
keywords: []
---

# പാമ്പാക്കുട പത്താം വാർഡ് ഉപതിരഞ്ഞെടുപ്പ് ; എൽഡിഎഫ് സ്ഥാനാർത്ഥി സി.ബി.രാജീവ് വിജയിച്ചു

> **Lead Summary:** പാമ്പാക്കുട : പഞ്ചായത്ത് പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.ബി.രാജീവ് 221 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

## Article Content

പാമ്പാക്കുട : പഞ്ചായത്ത് പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.ബി.രാജീവ് 221 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ രാജീവിന് വോട്ട് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. തിരിച്ചറിയൽ കാർഡ് അടങ്ങുന്ന പേഴ്‌സ് കാറിൽ സൂക്ഷിച്ചിരുന്നത് നഷ്ട‌പ്പെട്ടതായിരുന്നു കാരണം. വീട്ടിൽ നിന്നും ആധാർ കാർഡുമായി എത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.

100 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രാജീവ് ഇന്നലെ അവകാശപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെ കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്നായിരുന്നു വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336102/pampakkuta-10th-ward-by-election-ldf-candidate-cb-rajeev-wins)