---
title: "കുടുംബപ്രശ്നം ; മകന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു , വയോധികൻ അറസ്റ്റിൽ"
english_title: "Family dispute; Elderly man arrested for stabbing and injuring son's wife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336093/family-dispute-elderly-man-arrested-for-stabbing-and-injuring-sons-wife"
published_at: "2026-01-13T11:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965dcf420e77_gggggggggggggggggg.jpg"
keywords: []
---

# കുടുംബപ്രശ്നം ; മകന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു , വയോധികൻ അറസ്റ്റിൽ

> **Lead Summary:** പറവൂർ : മകന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ കിഴക്കേപ്രം വെയർഹൗസിനുസമീപം പൊന്നേടത്ത് വീട്ടിൽ രാജനെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

പറവൂർ : മകന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ കിഴക്കേപ്രം വെയർഹൗസിനുസമീപം പൊന്നേടത്ത് വീട്ടിൽ രാജനെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇയാളുടെ മകൻ ജിയേഷിൻ്റെ ഭാര്യ അനൂപ (34) കഴുത്തിന് വെട്ടേറ്റ് ചികിത്സയിലാണ്. തിങ്കൾ രാവിലെയാണ് സംഭവം.

മുറിയിൽ ഫോണിൽ സംസാരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേൽപ്പിക്കുകയുമായിരുന്നു. അനൂപയുടെ മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ അനൂപയെ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ജിയേഷ് വീട്ടിലുണ്ടായിരുന്നു.

അനൂപയും ജിയേഷും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ട്. കോടതി ഉത്തരവ് സമ്പാദിച്ചാണ് അനൂപ വീട്ടിൽ താമസിക്കുന്നത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ റിമാൻഡ് ചെയ്‌തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസൻ്റെയും സരോജിനിയുടെയും മകളാണ് അനൂപ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336093/family-dispute-elderly-man-arrested-for-stabbing-and-injuring-sons-wife)