---
title: "വീടുപണിക്കായി എത്തിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A first grade student died tragically after a window pane delivered for house construction fell."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336033/a-first-grade-student-died-tragically-after-a-window-pane-delivered-for-house-construction-fell"
published_at: "2026-01-12T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965109e95847_1000456504.jpg"
keywords: []
---

# വീടുപണിക്കായി എത്തിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.

## Article Content

വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.

അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത് 7വയസ്സായിരുന്നു. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് വീഴ്ച്ചയില്‍ പരിക്കേറ്റത്.

തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ തുടര്‍നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിൽ എത്തിച്ചു. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്കുകളുടെ ബിസിനസ്‌ നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336033/a-first-grade-student-died-tragically-after-a-window-pane-delivered-for-house-construction-fell)