---
title: " പിറവത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ജനുവരി 18 ന് "
english_title: "Free eye check-up camp and medicine distribution in Piravath on January 18th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335947/free-eye-check-up-camp-and-medicine-distribution-in-piravath-on-january-18th"
published_at: "2026-01-12T13:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964aa10b876a_hjj.jpg"
keywords: []
---

#  പിറവത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ജനുവരി 18 ന് 

> **Lead Summary:** പിറവം: സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ജനുവരി 18 ഞായറാഴ്ച പിറവം ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 മുതൽ 12 വരെ നടക്കും.

## Article Content

പിറവം: സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ജനുവരി 18 ഞായറാഴ്ച പിറവം ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 മുതൽ 12 വരെ നടക്കും.

അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ സൗജന്യമായി ചെയ്തു കൊടുക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. Mob: 94462 54305, 98951 65708.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335947/free-eye-check-up-camp-and-medicine-distribution-in-piravath-on-january-18th)