---
title: "ശിവഗിരി തീർത്ഥാടനത്തിന് പോയ റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു ; മരിച്ചത് പാലക്കുഴ സ്വദേശി"
english_title: "Retired teacher dies after being hit by vehicle while on pilgrimage to Sivagiri; deceased is a native of Palakuzha."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335941/retired-teacher-dies-after-being-hit-by-vehicle-while-on-pilgrimage-to-sivagiri-deceased-is-a-native-of-palakuzha"
published_at: "2026-01-12T12:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964a0abe2201_1000456063.jpg"
keywords: []
---

# ശിവഗിരി തീർത്ഥാടനത്തിന് പോയ റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു ; മരിച്ചത് പാലക്കുഴ സ്വദേശി

> **Lead Summary:** പിറവം : ശിവഗിരി തീർത്ഥാടനത്തിന് പോയപാലക്കുഴ സ്വദേശിയായ റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു.

## Article Content

പിറവം : ശിവഗിരി തീർത്ഥാടനത്തിന് പോയപാലക്കുഴ സ്വദേശിയായ റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു.

പാലക്കുഴ കാവുംഭാഗം ഇലച്ചിക്കുന്നേൽ മോഹനൻ (60)ആണ് മരിച്ചത്.

തീർത്ഥാടകർ സഞ്ചരിച്ച വാഹനം പോത്തൻകോട് ഭക്ഷണം കഴിക്കുന്നതിനായി നിർത്തുകയും എല്ലാവരും പുറത്തിറങ്ങിയ കൂട്ടത്തിൽ മോഹനനും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. 41പേർ അടങ്ങുന്ന സംഘമായിരുന്നു പാലക്കുഴ മൂങ്ങാംകുന്നിൽ നിന്നും ശിവഗിരിയിലേക്ക് യാത്രതിരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335941/retired-teacher-dies-after-being-hit-by-vehicle-while-on-pilgrimage-to-sivagiri-deceased-is-a-native-of-palakuzha)