---
title: "കാറും പിക്കപ്പ് വാനുംകൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം "
english_title: "Car and pickup van collide; three dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335937/car-and-pickup-van-collide-three-dead"
published_at: "2026-01-12T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69649f8772d6b_ssdsd.jpg"
keywords: []
---

# കാറും പിക്കപ്പ് വാനുംകൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം 

> **Lead Summary:** കോഴിക്കോട് : കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. കാറും പിക്ക് അപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. കുന്ദമം​ഗലത്താണ് അപകടമുണ്ടായത്.

## Article Content

കോഴിക്കോട് : കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. കാറും പിക്ക് അപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. കുന്ദമം​ഗലത്താണ് അപകടമുണ്ടായത്.

വാൻ ഡ്രെെവറും രണ്ട് കാർ യാത്രക്കാരുമാണ് മരിച്ചത്. കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. മരിച്ച കാർ യാത്രികരിൽ ഒരാൾ ഈങ്ങാപ്പുഴ സ്വദേശിയും മറ്റൊരാൾ കൊടുവള്ളി വാവാട് സ്വദേശിയുമാണെന്നാണ് വിവരം. പിക്കപ്പ് വാനിന്റെ ഡ്രൈവർ വയനാട് സ്വദേശിയുമാണ്.

അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്ന്‌നിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിന്റെ ഡ്രൈവറെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335937/car-and-pickup-van-collide-three-dead)